അഞ്ചു മേക്കപ്പ് വിദ്യകൾ
ഈ ബ്ലോഗ് വായിക്കുന്ന നേരത്ത്, നമുക്ക് മേക്കപ്പിനെ കുറിച് ഒരുപാട് മിഥ്യാധാരണകൾ ഉണ്ടായിരിക്കാം. അതിൽ കുറച്ചു സത്യങ്ങൾ ഉണ്ടായിരിക്കാം, പക്ഷെ കുറേ മിഥ്യധാരണകളും ഉണ്ട്. നമ്മൾ ഇവിടെ മേക്കപ്പിനെ കുറിച്ചുള്ള സത്യങ്ങളും മിഥ്യധാരണകളും നിങ്ങളെ അറിയിക്കുവാൻ ആഗ്രഹിക്കുന്നു
ആദ്യമായി നമുക്ക് ഫൌണ്ടേഷൻ ഇടുന്നതിനെകുറിച്ച പ്രതിപാദിക്കാം
നമ്മളിൽ പലരും ധരിച്ചിരിക്കുന്നത് ഫൌണ്ടേഷൻ ചർമ്മത്തെ വെളുപ്പിക്കുന്നുവെന്നു. പക്ഷെ ഇത് വെറും മിഥ്യാധാരണയാകുന്നു. ഇതിനു കാരണം എന്തെന്നാൽ ഫൌണ്ടേഷൻ യഥാർത്ഥത്തിൽ മുഖം വെളുപ്പിക്കാനല്ല മറിച്ചു നമ്മുടെ ചർമ്മത്തിന്റെ നിറം എല്ലായിടത്തും ഒരുപോലെ ആക്കുക എന്നതാകുന്നു. നമ്മുടെ ചർമ്മത്തിന്റെ നിറം എന്തുമാകട്ടെ, നമ്മുടെ ഫൗണ്ടേഷന്റെ നിറം ഏതായാലും അത് നമ്മുടെ ചർമ്മത്തിന്റെ നിറം ആയിരിക്കണം. അതുപോലെ തന്നെ ഫൌണ്ടേഷൻ നമ്മുടെ ചർമ്മത്തിന്റെ തരത്തിനുതകുന്നതായിരിക്കണം. അതിനു നമ്മൾ മുൻനിശ്ചയിച്ച ചായക്കൂട്ടുകളെക്കുറിച്ചു പഠിക്കണം, നമ്മുടെ മേക്കപ്പ് ക്ലാസ്സുകളിൽ ഇതു വിശദമായി പഠിപ്പിക്കുന്നു. ഈ ചായക്കൂട്ടുകൾ മനസ്സിലാക്കാതെ ഫൌണ്ടേഷൻ ഉപയോഗിച്ചു ചർമം വെളുപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് നടക്കുകയില്ല, അത് തവിട്ടുനിറമായിരിക്കും. അതുകൊണ്ട് ഫൌണ്ടേഷൻ ചർമ്മം വെളുപ്പിക്കാനുള്ളതല്ല
രണ്ടാമതായി എക്സ്പയറി ഡേറ്റിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്
നമ്മളിൽ പലരും കരുതുന്നത് മേക്കപ്പ് സാമഗ്രികൾ അത് തീരുംവരെയും ഉപയോഗിക്കാം എന്ന്. ഇവർ വര്ഷങ്ങളോളം ഇവ പൂർണമായും അവസാനിക്കും വരെയും ഉപയോഗിക്കും. പലർക്കും അറിഞ്ഞുകൂടാ എല്ലാ കോസ്മെറ്റിക് സാമഗ്രികൾക്കും ഒരു എക്സ്പയറി ഡേറ്റുണ്ടെന്നു. എക്സ്പയറി ഡേറ്റ് ചിലപ്പോൾ പുറത്തുള്ള പേക്കറ്റിലോ അകത്തുള്ള പാക്കറ്റിലോ ആയിരിക്കും. നമ്മൾ ശ്രദ്ധിച്ചാൽ അടപ്പുപോലെ ഒരു ചെറിയ കവർ കാണാൻ സാധിക്കും അത് തുറന്നാലും ഇല്ലെങ്കിലും,ഉപയോഗിച്ചാലും ഇല്ലെങ്കിലും,പാക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ഡേറ്റിൽ അത് ഉപയോഗശൂന്യമായിരിക്കും. നമ്മൾ പാക്കറ്റ് തുറന്നാൽ അടപ്പുപോലത്തെ കവറിൽ ഡേറ്റ് നോക്കണം. എല്ലാ കോസ്മെറ്റിക് സാമഗ്രികൾക്കൊരു എക്സ്പയറി ഡേറ്റുണ്ട് അതു എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
മൂന്നാമതായി നമ്മൾ ശ്രദ്ധിക്കുവാൻ പോകുന്നത് ചുവന്ന ലിപ്സ്റ്റിക്കിനെ കുറിച്ചാണ്
നമ്മളിൽ പലരും കരുതുന്നത് പോലെ ചുവന്ന കളർ അവർക്കു ചേരത്തില്ല. അത് ഒരു തെറ്റായ ധാരണയാണ്. ചുവന്ന ലിപ്സ്റ്റിക് എല്ലാവർക്കും ചേരും എന്നാൽ ഏതു ചുവപ്പ് ഉപയോഗിക്കണം എന്നതിൽ നമ്മൾ ശ്രദ്ധ ചെലുത്തണം. വിവിധ തരത്തിലുള്ള ചുവപ്പ് (reds) ഉണ്ട്. Pinky reds, blue based reds, deep brown based reds, orange based reds, അങ്ങനെ ഒരുപാടു തരങ്ങൾ ഉണ്ട്. ഇതിലെ സൂത്രവിദ്യ നമ്മൾ ഉപയോഗിക്കുന്ന ചുവപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ചുവന്ന ലിപ്സ്റ്റിക് എല്ലാവർക്കും ചേരും, ഏതു ചർമ നിറഭേദമായാലും, ചർമതരമായാലും, ഏതു ആകൃതിയുള്ള മുഖമായാലും
നാലാമതായി നമുക്ക് mascara യെ കുറിച്ച് പ്രതിപാദിക്കാം
നമുക്ക് എല്ലാവർക്കും മുഖത്തിനും കണ്ണുകൾക്കും നല്ല മിനുക്കം നല്കുന്നതുകൊണ്ട് mascara ഇഷ്ടമാണ്.ഇതു ഉപയോഗിക്കുവാൻ എളുപ്പമുള്ള ഒരു മേക്കപ്പ് സാമഗ്രി കൂടിയാണ്.പക്ഷെ പലരും mascara ഉണങ്ങും വരെയോ തീരും വരെയോ ഉപയോഗിക്കും.ഇതു ശരിയല്ല. കാരണം എന്തെന്നാൽ mascara എല്ലാ മൂന്ന് മാസം കഴിയുമ്പോഴും ഉപയോഗശൂന്യമാകും.നമ്മൾ ഇതു തുറക്കുമ്പോൾ മുതൽക്ക് മൂന്ന് മാസത്തിനുള്ളിൽ തന്നെ ഉപയോഗശൂന്യമായിരിക്കും. അതുകൊണ്ട് നമ്മൾ ഇതു തീരും വരെയും ഉപയോഗിക്കരുത്, ഇതു
കണ്ണുകൾക്ക് കേടാണ്. അതുപോലെ, മറ്റുള്ളവർ ഉപയോഗിക്കുന്ന mascara യും eyeliners ഉം നമ്മൾ ഉപയോഗിക്കരുതെന്നു പലർക്കും അറിഞ്ഞുകൂട. ഇതു പല മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും, ബ്യൂട്ടീഷ്യൻസിനും, പ്രാണലുകൾക്കു പോലും അറിഞ്ഞുകൂട. അവർ ഇതറിയാതെ ഒരേ wand പലർക്കും വേണ്ടി ഉപയോഗിക്കുന്നു. ഇതു കണ്ണിനു കേടാണ്. ഇതിനു ചെയ്യേണ്ടതെന്തെന്നാൽ,എപ്പോഴും disposable wands ഉപയോഗിക്കുക. ഇതു വളരെയധികം പ്രാധാന്യം അർഹിക്കുന്നു. നമ്മൾ നമ്മുടെ സ്വന്തം mascara കൂടെ കൊണ്ട് നടക്കണം.കീടാണുക്കൾ ഉള്ളതുകൊണ്ട് കണ്ണുകൾക്ക് കേടാകയാൽ പ്രൊഫഷണൽ മേക്കപ്പ് ചെയ്യുന്നവർ സ്വന്തം mascara കൊണ്ടുവരണം.
അഞ്ചാമതായി mascara കുറിച്ച് മാത്രമായി പറയട്ടെ
Mascara പുറത്തു വരുത്തുവാനായി wand അമിതമായി ഞെക്കുന്ന ഒരു പ്രവണത എല്ലാവർക്കും ഉണ്ട്. ഇതു തെറ്റാണ്. നമ്മൾ ഞെക്കുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്തെന്നാൽ വായു പ്രവേശിക്കുകയും ഉള്ളിലുള്ളത് ഉണങ്ങിപ്പോകുകയും ചെയ്യും, തന്മൂലം ഇതു പെട്ടെന്ന് ഉപയോഗാശൂന്യമാകും. Mascara പുറത്തു വരുത്തുവാനായി wand പിഴിയുക.പിഴിഞ്ഞല്ലാതെ ഞെക്കി എടുത്താൽ mascara നമ്മൾ വിചാരിക്കുന്നതിനേക്കാൾ വേഗത്തിൽ ഉണങ്ങിപ്പോകും.
ഇതോടെ നമ്മൾ മേക്കപ്പിനെ കുറിച്ചുള്ള അഞ്ചു മിഥ്യാധാരണകളെയാണ് തകർത്തെറിഞ്ഞത്. നമ്മൾ ഇതുവഴി നിങ്ങളുടെ പലവിധമായ സംശയങ്ങൾക്കും ഉത്തരമേകി എന്നു വിശ്വസിക്കുന്നു. നിങ്ങൾക്ക് ഇനിയും ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ നമ്മളോട് എഴുതുകയോ നമ്മുടെ മേക്കപ്പിനേയും ചർമത്തെയും കുറിച്ചുള്ള ക്ലാസ്സുകൾക്ക് വരുകയോ ചെയ്യുക
---- Original Article by Lekshmi Menon FRSA. Translated into Malayalam by Ms.Chitra, Glamour lines Beauty Parlour, Pettah PO, Thiruvananthapuram.