എന്താണ് ഈ എച്ച്ഡി മേക്കപ്പ്?
ഈ വിഷയവുമായി ബന്ധപ്പെട്ട് പലർക്കും തെറ്റിദ്ധാരണകളുണ്ട്. അതിനാൽ, ഈ ബ്ലോഗിൽ, ഹൈ ഡെഫനിഷൻ മേക്കപ്പ് അല്ലെങ്കിൽ HD മേക്കപ്പ് എന്താണെന്ന് ഞങ്ങൾ വിശദ്ധികരിക്കുന്നു.
നേരത്തെ ഞങ്ങൾക്ക് വളരെ കുറഞ്ഞ പിക്സൽ ഗുണനിലവാരമുള്ള ക്യാമറകൾ ഉണ്ടായിരുന്നു. കുറഞ്ഞ പിക്സൽ ഗുണനിലവാരം അർത്ഥമാക്കുന്നത് ഇത് നമ്മുടെ ചർമ്മത്തിന്റെ ചെറിയ കുറവുകളേയും കാണിക്കില്ല. ഇത് ഒരു നിറങ്ങളും വ്യക്തതയും ഇല്ലാത്തതായിരിക്കും. അതുകൊണ്ടാണ് മേക്കപ്പ് ആർട്ടിസ്റ്റ് മുഖത്തിന്റെ സവിശേഷതകൾ പ്രദർശിപ്പിക്കുന്നതിന് ഹെവി മേക്കപ്പ് പ്രയോഗിക്കുകയും പാൻകേക്ക് ഉപയോഗിച്ച് എല്ലാ കുറവുകളും മറയ്ക്കുകയും ചെയ്യും. സെലിബ്രിറ്റികളുടെയും വധുവിന്റെയും ഹെവി മേക്കപ്പ് ക്യാമറ കാണിക്കില്ല. എന്നാൽ ഇത് നേക്കഡ് ഐസ്-ന് ഹെവിയും കേക്കി മേക്കപ്പ് ആകും. എന്നാൽ ഇന്ന് നമുക്ക് എച്ച്ഡി ക്യാമറകളുണ്ട്. അവയുടെ നിറങ്ങളും പിക്സൽ ഗുണവും അസാധാരണമാണ്. ചർമ്മത്തിലെ ഓരോ കുറവുകൾക്കും ഓരോ സുഷിരവും കാണിക്കാനുള്ള ഇന്നത്തെ കാലത്തേ ക്യാമെറകൾക്ക് കഴിവുകൾ ഉണ്ട്, അതിൽ ചർമ്മത്തിന്റെ വരണ്ട പാടുകൾ പോലും ഉൾപ്പെടുന്നു. അതിനാൽ, നിങ്ങൾ ഹെവി മേക്കപ്പ് ചെയ്താൽ, അത് കാണിക്കും. അതിനാൽ, ചർമ്മത്തിലെ ഹൈ ഡെഫനിഷൻ മേക്കപ്പ് നാച്ചുറൽ സ്കിൻ പോലെ ആയിരിക്കണം, അതേ സമയം കുറവുകളും മറച്ചുവെക്കണം, പക്ഷേ അത് ഹെവി മേക്കപ്പ് ആവരുത്. ഈ രീതിയെ ഞങ്ങൾ ഹൈ ഡെഫനിഷൻ എന്ന് വിളിക്കുന്നു.
സ്കിന്നിൽ മേക്കപ്പ് ലയർ ലയറായി ചെയ്യുന്നു . സ്കിൻ ടൈപ്പ് മനസിലാക്കിയ ശേഷം മേക്കപ്പ് ഉപയോഗിച്ച് ലേയറിംഗ് ചെയ്യുന്ന രീതിയെ ഹൈ ഡെഫനിഷൻ മേക്കപ്പ് എന്ന് വിളിക്കുന്നു. കവറേജ് കുറച്ചുകൂടി വർധിപ്പിക്കുവാൻ വേണ്ടി ഓരോ ലയറായി മേക്കപ്പ് ചെയ്യുന്നു. ഇത് നാച്ചുറൽ തിളക്കവും സൗന്ദര്യവും ഉള്ള ഒരു നല്ല ചർമ്മം പോലെ ആയിരിക്കണം.
എച്ച്ഡി ലേബൽ ചെയ്ത ഉൽപ്പന്നങ്ങൾ
എച്ച്ഡി മേക്കപ്പ് ചെയ്യാൻ എച്ച്ഡി ലേബൽ ചെയ്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കണോ?
ചുരുക്കത്തിൽ, അത് ആവശ്യമില്ല. അവയ്ക്ക് എച്ച്ഡി ഉൽപ്പന്നങ്ങൾ എന്ന് ലേബൽ ചെയ്തിരിക്കുന്നു, കാരണം ഇതിന് കൂടുതൽ ലൈറ്റ് റിഫ്ലക്ഷൻ ഗുണങ്ങളുണ്ട്. ഇത് കേക്കി രൂപത്തിൽ ആകില്ല. ഇത് സ്‌കിന്നിനെ നാച്ചുറൽ സ്കിൻ പോലെ നിലനിർത്തും.പ്രകാശം സ്കിന്നിൽ തട്ടി ബൗൺസ് ചെയ്യും, കാരണം HD മേക്കപ്പിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ സിലിക്കൺ പൊടിച്ചു കലർത്തിയട്ടുണ്ട്. അതിനാൽ, ഇത് ചർമ്മത്തിൽ പുരട്ടുമ്പോൾ അത് പ്രകാശത്തെ പ്രതിഫലിപ്പിക്കും. ഹൈ ഡെഫനിഷൻ മേക്കപ്പ് മേക്കപ്പ് നമ്മയുടെ കണ്ണുകൾക്കും ക്യാമെറാകും മനോഹരമായി കാണപ്പെടും.
എയർ ബ്രഷ് മേക്കപ്പ് എച്ച്ഡി മേക്കപ്പ് ആണോ?
എയർ ബ്രഷ് ചെയ്യുന്നത്, അത് ഓരോ ഉൽപനങ്ങളുടെ പിഗ്മെന്റസിനെ വളരെ ചെറിയ മോളിക്യുലാക്കി മാറ്റുകയും ചര്മത്തിലുള്ള നേരിയ വരകളും കുറവുകളേയും മൃദുലമായി രൂപപ്പെടുത്തുകയും ചെയ്യും. ഒരു പിഴവും സംഭവിക്കാതിരിക്കാനും, ലെയർ ബിൽഡ് ആപ്പ് രീതിയിൽ എയർ ബ്രഷ് മേക്കപ്പ് വലിയ ഒരു പങ്ക് വഹിക്കുന്നു. അതിനാൽ, എച്ച്ഡി മേക്കപ്പും അതിന്റെ ഫിനിഷിംഗും ലഭിക്കുന്നത് എളുപ്പമാണ്. പക്ഷെ വലിയ ഒരു മുതല്‍മുടക്ക് ആവശ്യം വരും . എയർ ബ്രൂഷിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ ലിക്വിഡും ഫോർമില ഉണ്ട് ആ ഉത്പന്നങ്ങൾ ഈ യന്ത്രങ്ങളിലൂടെ മാത്രമേ ഉപയോഗിക്കാൻ കഴിയും. നിങ്ങൾ മറ്റേതെങ്കിലും ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, മെഷീൻ അടഞ്ഞുപോകുകയും യന്ത്രം അധികകാലം നിലനിൽകുകയും ഇല്ല. മറ്റൊരു പ്രധാന പ്രശ്നം എയർ ബ്രഷ് എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാകില്ല എന്നതാണ്.
എച്ച്ഡി മേക്കപ്പ് ചെയ്യുന്നതിന് നിങ്ങൾക്ക് എയർ ബ്രഷ് ആവശ്യമില്ല., നല്ല ഒരു മേക്കപ്പ് ആർട്ടിസ്റ്റിന് സ്കിൻ മനസിലാക്കിയ ശേഷം എച്ച്ഡി മേക്കപ്പ് ചെയ്യാൻ കഴിയും.
Comments